Aim & Objectives
- വിശ്വകർമ്മജരിലെ തട്ടാൻ സമുദായാംഗങ്ങൾക്കിടയിൽ ഐക്യവും, സൗഹാർദ്ദവും വളർത്തി സമുദായത്തിന്റെ സാംസ്കാരികവും, സാ മൂഹ്യവും വിദ്യാഭ്യാസപരവും, കലാസാഹിത്യ, കായികപരവുമായ വളർച്ചക്കും സാമ്പത്തിക അഭിവൃദ്ധിക്കും വേണ്ടി പ്രവർത്തിക്കുക.
-
സമുദായത്തിലെ അംഗങ്ങൾക്ക് ഒത്തുചേരുവാനും, അവരുടെ സുഖ ദുഃഖങ്ങൾ പങ്കുവെക്കുവാനും അതുവഴി സംഘടനാബോധം വളർ ത്തുവാനുമുള്ള വേദി ഒരുക്കുക.
-
സമുദായത്തിലെ അർഹരായ അംഗങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർ ക്കാരുകളിൽ നിന്നും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും സംവരണം, തുടങ്ങിയ ആനുകൂല്യങ്ങൾ നേടിയെടുക്കുക.
-
പരമ്പരാഗതമായ ആഭരണ നിർമ്മാണ പ്രവർത്തന മണ്ഡലത്തിന്റെ നവീകരണത്തിനും അഭിവൃദ്ധിക്കും വേണ്ടി പ്രവർത്തിക്കുക. ആയ തിന്റെ പഠനത്തിനും, പരിപോഷണത്തിനും, പരിശീലനത്തിനും പ്രോത്സാഹനം നൽകുക.
-
ക്ഷേമപ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും, പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനും വേദി ഒരുക്കുക.
-
സമുദായത്തിലെ സമർത്ഥരും, സാമ്പത്തികമായി പിന്നോക്കം നിൽ ക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് തുടർവിദ്യാഭ്യാസത്തിനാവ ശ്യമായ പ്രോത്സാഹനവും മറ്റു സഹായങ്ങളും നൽകുക, സമുദായ ത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ
മേൽകമ്മിറ്റിയുടെ അംഗീകാരത്തോടെ അതാതു പ്രദേശത്തെ യൂ ണിറ്റുകൾക്ക് തുടങ്ങാവുന്നതാണ്.
- പരീക്ഷകളിൽ ഉന്നതവിജയം നേടുന്നവർക്ക് പാരിതോഷികം നൽ കി പ്രോത്സാഹിപ്പിക്കുക. അതിനായി വ്യക്തികളുടെ പേരിലോ, വ്യ ക്തികൾ നിർദ്ദേശിക്കുന്ന ആളുടെ പേരിലോ, സ്ഥാപനത്തിന്റെ പേരിലോ എൻഡോവ്മെന്റുകൾ സൊസൈറ്റി ഏറ്റെടുത്ത് നട
ത്തുക.
- സമുദായത്തിലെ അംഗങ്ങൾക്ക് അറിവ്, വിജ്ഞാനം എന്നിവ വർദ്ധി പ്പിക്കുന്നതിന് ആവശ്യമായ മാസികകൾ, പുസ്തകങ്ങൾ, പ്രസിദ്ധീ കരണങ്ങൾ എന്നിവ ശേഖരിച്ച് ലൈബ്രറി റിക്രിയേഷൻ ക്ലബ്ബ് എന്നിവ നടത്തുന്നതിനോടൊപ്പം സൊസൈറ്റിയുടെ പേരിൽ പുസ് തകങ്ങളും, മാസികകളും പ്രസിദ്ധീകരിക്കുക.
- സമുദായത്തിന്റെ സാമ്പത്തിക ഉന്നമനത്തിന് പ്രയോജനപ്പെടുന്ന സ്ഥാപനങ്ങൾ ആരംഭിച്ച് പ്രവർത്തനം നടത്തുക.
- സമുദായാംഗങ്ങളുടെ കുടുംബ, സാമൂഹ്യ, വിദ്യാഭ്യാസ, നിയമപ്രശ് നങ്ങൾ ചർച്ച ചെയ്ത് അവയ്ക്ക് പരിഹാരം നിർദ്ദേശിക്കുകയും, ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്യുക.
- സമുദായത്തിലെ പ്രായപൂർത്തിയായ യുവതീ യുവാക്കൾക്ക് അനു യോജ്യമായ ജീവിതപങ്കാളികളെ തിരഞ്ഞെടുക്കുവാനുള്ള മാര്യേജ് ബ്യൂറോ ആരംഭിക്കുക.
- സമുദായത്തിൽ പ്രായം ചെന്നവരെയും, സമുദായത്തിനു വേണ്ടി മുൻകാലങ്ങളിൽ പ്രവർത്തിച്ചവരെയും ആദരിക്കുക.
- ഈ സൊസൈറ്റിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളോട് പൂർണ്ണമായി യോജി ക്കുന്ന മറ്റു പ്രാദേശികവും ദേശീയവുമായ സമുദായ സംഘടനകളു മായും ആശയവിനിമയം നടത്തി യോജിച്ച് പ്രവർത്തിക്കുക.
- സൊസൈറ്റിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനായി സൊസൈറ്റിയുടെ പേരിൽ സ്ഥാവര ജംഗമ സ്വത്തുക്കൾ വാങ്ങുക, നിയമപരമായ മറ്റു അവകാശാധികാരങ്ങൾ വിലക്കുവാങ്ങുകയോ, പാട്ടത്തിനോ, വാടകക്കോ എടുക്കുകയോ, വിൽക്കുകയോ പണയ പ്പെടുത്തുകയോ ഏറ്റെടുക്കുകയോ ചെയ്യുക.
- സൊസൈറ്റിയുടെ മുഴുവൻ സ്വത്തുക്കളും, ആദായങ്ങളും അതിൽ നിന്നുള്ള വരുമാനങ്ങളും പ്രവേശന ഫീസ്, വരിസംഖ്യ, സംഭാവന മുതലായവയും ഭരണഘടനയിൽ പറഞ്ഞ ഉദ്ദേശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ.
- സൊസൈറ്റിയിലെ അംഗങ്ങൾക്ക് സൊസൈറ്റിയിൽ നിന്ന് നേരി ട്ടോ, അല്ലാതെയോ ഡിവിഡന്റോ, ബോണസ്സോ, മറ്റു ലാഭവിഹി തമോ ലഭിക്കുവാൻ യാതൊരു അർഹതയുമില്ല. എന്നാൽ
സാ
സൈറ്റിയുടെ ഉദ്യോഗസ്ഥർക്കും, ജോലിക്കാർക്കും അവരുടെ ജോ ലിക്ക് പ്രതിഫലം നൽകാവുന്നതാണ്.
- അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും, പങ്കെടുപ്പിച്ചു കൊണ്ട് കുടുംബമേള, മാതൃസംഗമം എന്നിവ നടത്തുന്നതോടൊപ്പം കലാകായികമേളകളും സംഘടിപ്പിക്കുക.
- യുവതീയുവാക്കൾക്ക് തൊഴിലവസരം ലഭിക്കുന്നതിനായി, വ്യ വസായം, സഹകരണം, സാമൂഹ്യക്ഷേമം, തുടങ്ങിയ വകുപ്പുകളുടെ സഹായം സ്വീകരിച്ചുകൊണ്ട് പ്രവർത്തിക്കുക.
- മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുക, രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുക, രക്തദാനം, അവയവദാനം എന്നിവ പാ ത്സാഹിപ്പിക്കുക.
- ഈ സൊസൈറ്റി കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കും.