ഓം വിരാട് വിശ്വബ്രഹ്മണേ പരബ്രഹ്മണേനമഃ

Thattan Service Society

വിശ്വകർമമജരിലെ തട്ടാൻ വിഭാഗത്തെ മാത്രം ഉൾപ്പെടുത്തി 2001ജൂൺ 2 ന് കോഴിക്കോട് ആസ്ഥാനമാക്കി സംസ്ഥാന അടിസ്ഥാനത്തിൽ നിലവിൽ വന്ന സംഘടനയാണ് തട്ടാൻ സർവ്വീസ് സൊസൈറ്റി അഥവാ TSS. ഭൂമിയിലെ കല്ല്, മണ്ണ്, മരം, ലോ ഹങ്ങൾ എന്നിവക്ക് ആകൃതിയും കലാഭംഗിയും തിളക്കവും തേജസ്സും നൽകി മനുഷ്യ ജീവിതത്തിന്റെ ഭാഗമാക്കിയവരാണ് വിശ്വകർമജർ എന്ന് അറിയപ്പെടുന്ന ആശാരി, മൂശാരി, കൊല്ലൻ, തട്ടാൻ, ശില്പി എന്നീ 5 വിഭാഗങ്ങൾ. സംമൂഹത്തിൽ നിന്നും ഒഴിച്ച് നിർത്തപ്പെടാനാവാത്തവർ ആൺ ഇവർ . ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കൂട്ടയ്മയിലും പേരുകേട്ടവരാണിവർ. ഈ കാര്യങ്ങൾ എല്ലാം കണ്ടും കേട്ടും മനസിലാക്കിയകോഴിക്കോട് ഉള്ള ചെറുപ്പക്കാരായ സുധീർ കളരിക്കൽ, ടി കെ സുരേന്ദ്രൻ, കെ തൃദീപ് കുമാർ, എം ആർ ഷാജി എന്നിവരുടെ ആശയം ഏതാനും സമുദായ അംഗങ്ങളുമായി പങ്കുവെച്ചതാണ് തട്ടാൻ സർവ്വീസ് സൊസൈറ്റി എന്ന സംഘടനയുടെ രൂപീകരണത്തിന് നിദാനം.ജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെയും കുലത്തൊഴിൽ വിട്ട് മറ്റു തൊഴിലുകൾ സ്വീകരിച്ചിട്ടുള്ളവരുമായ മുഴുവൻ സമുദായാംഗങ്ങളേയും ഒരുമിച്ച് നിർത്താനുള്ള ഒരു പൊതു പ്ലാറ്റ്ഫോം ആണ് TSS. കക്ഷി രാഷ്ട്രീയത്തിന് അതീതമായി തട്ടാൻ സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുംആയ പുരോഗതിക്ക് വേണ്ടിയുള്ള കൂട്ടായ പ്രവർത്തനമാണ് TSS ലക്ഷ്യം വെക്കുന്നത്.


എന്തുകൊണ്ട് TSS?

വിശ്വകർമ്മജക്ക് ഏക സംഘടനാ എന്ന ആശയം പ്രചരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി.ഓരോ വർഷം കഴിയുന്തോറും പുതിയ പുതിയ സംഘടനകൾ വന്നുകൊണ്ടിരിക്കുന്നു കൃത്യമായി പറയാൻ കഴിയില്ലെങ്കിലും നൂറോളം സംഘടനകൾ ഉണ്ടെന്ന് അനുമാനിക്കുന്നു. വിശ്വകർമ്മജർക്ക് വ്യവസ്ഥാപിതമായ ഒരു സംഘടന എന്നത് 1968ൽ രൂപീകൃതമായ വിശ്വകർമ സർവീസ് സൊസൈറ്റി ആണ്. എന്നാൽ 26 വർഷത്തിനുശേഷം 1994 ൽ വിശ്വകർമ്മ ഐക്യവേദി ജനിച്ചതും വീണ്ടും 7 വർഷങ്ങൾക്ക് ശേഷം 2001ൽ കേരള വിശ്വകർമ്മ സഭ വന്നതും ഒക്കെ വിശ്വകർമ്മജർക്ക് ഏക സംഘടന എന്ന ഉദ്ദേശത്തോടെ ആയിരുന്നു.വിശ്വകർമജരുടെ സംഘടനാ ബാഹുല്യം ഈ ജാതിയുടെ ഐക്യവും കെട്ടുറപ്പും തകർത്തു എന്നത് വ്യക്തമാണ്.ഓരോ സംസ്കാരത്തിന്‍റെയും പൈതൃകത്തിന്റെയും അവകാശികളാണ് വിശ്വകർമജരിലെ പ്രധാന അഞ്ച് ഉപജാതികളായ മനു, മയ ,ത്വഷ്ഠ,ശില്പി വിശ്വജ്ഞ (ആശാരി, മൂശാരി,തട്ടാൻ,കൊല്ലൻ, ശില്പി )എന്നിവർ ഈ അഞ്ചു വിഭാഗങ്ങൾ വെവ്വേറെ സംഘടിച്ചാൽ തന്നെ വിശ്വകർമ്മജർക്ക് 5 സംഘടനകളാണ് നൂറോളം സംഘടനകൾക്ക് പകരം വരുന്നത്. ഈ അഞ്ചു സംഘടനകളുടെ ഒരു കോഓഡിനേഷൻ ഉണ്ടാക്കിയാൽ വിശ്വകർമ്മജർക്ക് ഒറ്റ സംഘടന എന്ന ആശയം നിഷ്പ്രയാസം പൂർത്തീകരിക്കാൻ ആകും. ഈ ഒരു കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് 2001ൽ തട്ടാൻ ഉപജാതിയെ മാത്രം ഉൾപ്പെടുത്തി തട്ടാൻ സർവീസ് സൊസൈറ്റി(TSS) എന്ന സംഘടന രൂപീകരിച്ചത്.ടി എസ് എസിന്റെ രൂപീകരണം തട്ടാൻ സമുദായത്തിന്റെ വമ്പിച്ച ഒരു മുന്നേറ്റത്തിന് കാരണമായി. ഇന്ന് കോഴിക്കോട്, മലപ്പുറം,പാലക്കാട്,തൃശ്ശൂർ, വയനാട്,കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിന്റെ സജീവസാന്നിധ്യം അറിയിച്ചുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്.