ഓം വിരാട് വിശ്വബ്രഹ്മണേ പരബ്രഹ്മണേനമഃ

Thattan Service Society

വിശ്വകർമ്മജരിലെ തട്ടാൻ വിഭാഗത്തെ മാത്രം ഉൾപ്പെടുത്തി 2001 ജൂൺ 24 ന് കോഴിക്കോട് ആസ്ഥാനമാക്കി സംസ്ഥാന അടിസ്ഥാനത്തിൽ നിലവിൽ വന്ന സംഘടനയാണ് തട്ടാൻ സർവ്വീസ് സൊസൈറ്റി അഥവാ TSS. ഭൂമിയിലെ കല്ല്, മണ്ണ്, മരം, ലോഹങ്ങൾ എന്നിവക്ക് ആകൃതിയും കലാഭംഗിയും തിളക്കവും തേജസ്സും നൽകി മനുഷ്യ ജീവിതത്തിന്‍റെ ഭാഗമാക്കിയവരാണ് വിശ്വകർമജർ എന്ന് അറിയപ്പെടുന്ന ആശാരി, മൂശാരി, കൊല്ലൻ, തട്ടാൻ, ശില്പി എന്നീ 5 വിഭാഗങ്ങൾ. സമൂഹത്തിൽ നിന്നും ഒഴിച്ച് നിർത്തപ്പെടാനാവാത്തവർ ആണ് ഇവർ .

Read More

ബ്രഹ്മശ്രീ രാമാനന്ദ ഗുരുദേവ്

ആയിരത്തിനാല്പത്തിയൊന്ന് വൃശ്ചികമാസം ഇരുപത്തിയഞ്ചിന് 1865 ഡിസംബർ 10 ന് പൂരം നക്ഷത്രത്തിൽ മണ്ണൂർ പുത്തൻപുരയിൽ ചാമിയുടെ മകനായി ശിവരാമൻ എന്നപേരും രാമൻ എന്ന ഓമനപ്പേരുമുള്ള ഗുരുദേവൻ അവതാരം ചെയ്തു. അമ്മ പല്ലഞ്ചാത്തന്നൂർ തറവാട്ടിലെ കാളി എന്ന തില്ലമ്മ. കുട്ടിക്കാലത്തേ അച്ഛൻ മരിച്ചു. ഏഴാം വയസ്സിൽ എഴുത്തിനിരുത്തി, വടക്കേതിൽ കൃഷ്ണനെഴുത്തച്ഛനായിരുന്നു ആശാൻ. ഗുരുകുലവാസം മൂന്നുവർഷം നീണ്ടുനിന്നു. പതിമൂന്നാം വയസ്സിൽ കാഴ്ച നഷ്ടപ്പെട്ടു. പതിനാലാം വയസിൽ കണ്ണങ്കോട്ട് സ്വാമിയാരുടെ ശിഷ്യനായി. ഇരുപത്തിരണ്ടാം വയസ്സിൽ ഗുരുവായി പാതിരിപ്പാലയിലെത്തി. പഴനി ആണ്ടവനായിരുന്നു അവിടത്തെ ആരാധനാമൂർത്തി. ആയിരത്തി അറുപത്തിനാലിൽ മണ്ണൂരിൽ സുബ്രഹ്മണ്യക്ഷേത്ര൦ സ്ഥാപിച്ചു. രണ്ടുവർഷം കഴിഞ്ഞപ്പോൾ സ്വാമികൾ മണ്ണൂരിൽത്തന്നെ സർവസ്വമായി കഴിഞ്ഞു. തൊണ്ണൂറാമത്തെ തിരുവയസ്സിൽ ആയിരത്തി ഒരുനൂറ്റി മുപ്പത്തിയൊന്നു ചിങ്ങം മുപ്പതിന് പൂരം നക്ഷത്രത്തിൽ അവിടുന്ന് ദിവംഗതനായി.


Our Members

P Narayanan

President

Ashokan P

General Secretary

Vasudevan T

Treasurer

View All Members